വധഗൂഢാലോചന കേസ്: ശബ്ദ സാമ്പിൾ നൽകാൻ ദിലീപ് ഹാജരായി
വധ ഗൂഢാലോചന കേസിൽ ശബ്ദ സാമ്പിളുകളുടെ പരിശോധനക്കായി ദിലീപും കൂട്ടുപ്രതികളും ഹാജരായി. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപും സംഘവും എത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ശബ്ദസാമ്പിളുകൾ നൽകാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത്
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകൾ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സംഭാഷണത്തിലുള്ള ശബ്ദം ദിലീപിന്റേതും കൂട്ടുപ്രതികളുടേതുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പരിശോധന. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും
ഇത് തന്റെ ശബ്ദമല്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിട്ടില്ല. താൻ ശാപവാക്കുകൾ പറഞ്ഞതെന്നാണ് ദിലീപ് ന്യായീകരിച്ചത്. എങ്കിലും അന്വേഷണ സംഘത്തിന് ശബ്ദസാമ്പിളുകൾ ദിലീപിന്റേത് തന്നെയാണെന്ന് തെളിയിക്കേണ്ടതുണ്ട്.