നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയം
തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയ. തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് കേരളത്തിൽ എത്തിയതായി സംശയിക്കുന്നത്.
മയക്കുവെടി വെച്ചെങ്കിലും വെടിയേറ്റ കൊമ്പൻ ഉൾക്കാട്ടിലേക്ക് ഓടുകയായിരുന്നു. മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പൻ ആക്രമണസ്വഭാവം കാണിക്കാനും മനുഷ്യഗന്ധം പിന്തുടർന്ന് എത്താനും സാധ്യതയുള്ളതിനാൽ ആദിവാസികൾക്ക് ഉൾപ്പെടെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലമ്പൂരിന് സമീപം മുണ്ടേരി കോളനിക്കടുത്ത് ഇന്നലെ കണ്ട കാട്ടാന ഈ കൊമ്പനാണെന്നാണ് സംശയം