24 മണിക്കൂറിനുള്ളില്‍ 26,624 കൊവിഡ് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 26,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 29,690 പേര്‍ രോഗമുക്തരായി. 341 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ 95,80,402 പേരാണ് രോഗമുക്തരായിട്ടുള്ളത്. നിലവില്‍ 3,05,344 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നു.
ഇതുവരെ കൊവിഡ് ബാധിച്ച് 1,45,477 പേര്‍ മരിച്ചു.
ഡിസംബര്‍ 19 വരെ 16,11,98,195 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 11,07,681 പേര്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് വിധേയമായത്.