Thursday, January 9, 2025
National

കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പന്തല്ലൂർ താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. 1000 ത്തോളം വരുന്ന നാട്ടുകാർ ഇപ്പോൾ ഊട്ടി സംസ്ഥാന പാത ഉപരോധിക്കുകയാണ്

ഗൂഡല്ലൂർ:കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. . തമിഴ് നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.നിലവിളികേട്ടെത്തിയെ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്.ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബാംഗമാണ് ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.സംഭവസ്ഥലത്തു നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി .ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിൽ നാട്ടുകാരും യോഗം ചേർന്നു. തുടർന്ന് പ്രശ്നപരിഹാരം നാളെ ചർച്ചകൾക്ക് ശേഷം പരിഹരിക്കാമെന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്.
.കഴിഞ്ഞദിവസം ചേരങ്കോടിനു സമീപം വയോധികന്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ വ്യാപക കാട്ടാന ശല്യം തുടർച്ചയായ സാഹചര്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. ഇന്ന് കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്. ഡി.എം. കെ യുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ പന്തല്ലൂർ താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ആളുകൾ മരണപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം കുടബത്തിലെ ഒരാൾക്ക് ജോലി. വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുക തുടങ്ങിയവയാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.. പ്രതിഷേധ സൂചകമായി ആയിരങ്ങൾ ഊട്ടി സംസ്ഥാന പാത ഉപരോധിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *