ബീഹാറില്‍ നൂറോളം പേര്‍ കയറിയ ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി
ഭഗല്‍പൂര്‍: ബീഹാറിലെ ഭഗല്‍പൂരില്‍ നൂറോളം പേര്‍ കയറിയ ബോട്ട് യാത്രാ മധ്യേ മുങ്ങി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഭഗല്‍പൂര്‍ നൗഗച്ഛിയ പ്രദേശത്ത് ഗംഗാനദിയിലാണ് സംഭവം.
ബോട്ടില്‍ നൂറോളം പേരാണ് ഉണ്ടായിരുന്നത്്. അതില്‍ ഏകദേശം 15 പേരെ രക്ഷപ്പെടുത്തി.
യാത്രക്കിടയില്‍ ബോട്ട് പെട്ടെന്ന് മുങ്ങാന്‍ തുടങ്ങുകയായിരുന്നു.
രക്ഷപ്പെട്ട നിരവധി പേരുടെ ബന്ധുക്കള്‍ ഇപ്പോഴും ബോട്ടിലുള്ളതുകൊണ്ട് എല്ലാവരും പരിഭ്രാന്തിയിലാണ്.
പോലിസും രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.