എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം
എറണാകുളം പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്ത. പഴയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിൽ വെൽഡിംഗ് പണി നടക്കുന്നതിനിടെ തീപ്പൊരി പടർന്നാണ് തീ പിടിത്തമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ മറ്റ് തൊഴിലാളികൾ കമ്പനിയിലുണ്ടായിരുന്നില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം