തിരുവനന്തപുരത്ത് യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാട്ടായിക്കോണം സ്വദേശി അരുൺ വിനോദ് (26) ആണ് മരിച്ചത്. പോത്തൻകോട് ചുറ്റിക്കര പാറക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച അരുണിനെ കാണാതായെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.