ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്; പ്രധാനമന്ത്രി രണ്ട് റാലികളിൽ പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്. മാർച്ച് 30ന് ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പിന്നാലെ അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരും എത്തും
ഏപ്രിൽ 2നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി. അമിത് ഷാ മൂന്ന് റാലികളിൽ പങ്കെടുക്കും. കൂടാതെ യോഗി ആദിത്യനാഥ്, ജെ പി നഡ്ഡ തുടങ്ങിയവരുടെ റാലികളും നടക്കും. നാളെ മുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തും.