നടിയെ പീഡിപ്പിച്ചെന്ന കേസിൽ തമിഴ്‌നാട് മുൻ മന്ത്രി അറസ്റ്റിൽ
നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് മുൻ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എം മണികണ്ഠൻ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ നിന്നാണ് ചെന്നൈ പോലീസ് മുൻമന്ത്രിയെ അറസ്റ്റ് ചെയ്തത്
മണികണ്ഠൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടിയുടെ പരാതി പറയുന്നു. കേസിൽ മണികണ്ഠൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി.