അപകടകാരിയായ ഗ്രീന്‍ ഫംഗസ് ബാധ നമ്മുക്ക് എങ്ങനെ തടയാം
രാജ്യത്ത് ബ്ലാക്ക് ഫങ്കസിന് പിന്നാലെ വൈറ്റ്, യെല്ലോ, ഗ്രീന്‍ ഫംഗസ് ബാധയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്രീൻ ഫങ്കസിനെ ‘ആസ്പര്‍ജില്ലോസിസ്’ എന്നും വിളിക്കുന്നു, പലതരം ആസ്പര്‍ജില്ലസ് ഉണ്ടെന്നും ഇത് രോഗിയുടെ ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ വളരെ വേഗത്തില്‍ പടരുന്നതിനു കാരണമാകുകയും ചെയ്യുന്നു. പഴുപ്പ് ശ്വാസകോശത്തില്‍ നിറയുന്നത് മൂലം ഈ രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു.
ഈ അണുബാധ ശരീരത്തിനുള്ളില്‍ മാത്രമല്ല പുറത്തും കാണപ്പെടുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ ആദ്യത്തെ ഗ്രീന്‍ ഫംഗസ് സംബന്ധിച്ച്, ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (സൈംസ്) നെഞ്ചുവേദന വിഭാഗം മേധാവി ഡോ. രവി ഡോസി പറയുന്നത് കോവിഡിൽ നിന്ന് സുഖം പ്രാപിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടിട്ടുണ്ടെന്ന് കരുതി പരിശോധന നടത്തിയെന്നാണ്. എന്നാല്‍ പരിശോധനയിൽ ഗ്രീന്‍ ഫംഗസ് ബാധിച്ചതായി കണ്ടെത്തി.
ലക്ഷണങ്ങൾ:
മൂക്കില്‍ നിന്ന് രക്തം വരുക, കടുത്ത പനി, ബലഹീനതയോ ക്ഷീണമോ തോന്നുക, ഭാരനഷ്ടം എന്നിവയാണ് ഗ്രീന്‍ ഫംഗസ് ലക്ഷണങ്ങള്‍.
എങ്ങനെ തടയാം:
ചുറ്റുമുള്ള എല്ലാത്തരം ശുചിത്വവും ശാരീരിക ശുചിത്വവും പാലിച്ചുകൊണ്ട് മാത്രമേ ഫംഗസ് അണുബാധ തടയാന്‍ കഴിയൂ. ഉയര്‍ന്ന പൊടിയും മലിന ജലവും ഉള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക. ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവന്നാല്‍, സംരക്ഷണത്തിനായി തീര്‍ച്ചയായും N95 മാസ്ക് ധരിക്കുക.
മണ്ണുമായോ പൊടിയുമായോ അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
മുഖവും കൈകളും ദിവസത്തില്‍ പല തവണ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക,
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷക ആഹാരങ്ങൾ കഴിക്കുക.