നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ല; വാഗ്ദാനങ്ങളിൽ വീഴില്ലെന്നും ജെൻസൺ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ലെന്ന് തൃശ്ശൂർ സ്വദേശി ജെൻസൺ. മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി ചൂണ്ടിക്കാട്ടി ജെൻസൺ പോലീസിൽ പരാതി നൽകിയിരുന്നു.
സ്വാധീനങ്ങൾക്ക് വശപ്പെടില്ല. ദിലീപിനെതിരായ മൊഴി മാറ്റില്ല. സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതിനാലാണ് പോലീസിൽ പരാതി നൽകേണ്ടി വന്നത്. കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചതെന്നും ജെൻസൺ പറയുന്നു
പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജെൻസൺ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സുനി ജെൻസണോട് പറഞ്ഞിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് ക്വട്ടേഷനാണെന്നും സുനി പറഞ്ഞിരുന്നതായി ജെൻസൺ പോലീസിന് മൊഴി നൽകിയിരുന്നു