കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി
കർഷകരുടെ മുന്നിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി
കർഷകരുടെ സമരത്തിന് മുൻപിൽ കേന്ദ്രത്തിന്റെ ധാർഷ്ട്യം കീഴടങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കുമുൻപിൽ അഹങ്കാരം അടിയറവു വെക്കേണ്ടി വന്നു. ‘രാജ്യത്തെ കർഷകർ അവരുടെ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ പരാജയപ്പെടുത്തി. ജയ് ഹിന്ദ്, ജയ് ഹിന്ദ് കാ കിസാൻ,’ രാഹുൽ പറഞ്ഞു.
എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചിട്ടോളൂ, ഈ കർഷകവിരുദ്ധ നിയമം സർക്കാരിന് പിൻവലിക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ജനുവരിയിൽ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്താണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിന്റെ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്നും വൈകിയെത്തിയ നീതി ആണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണിയും പ്രതികരിച്ചു.