അദാനി ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. അദാനി ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് വിമർശനം. തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ ആണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നതെന്നും മേഘാലയിലെ പ്രചരണ പരിപാടിയിൽ രാഹുൽ വിമർശിച്ചു.
വോട്ടെടുപ്പിനായി 4 ദിവസം മാത്രം അവശേഷിക്കെയാണ് മേഘാലയിലെ പ്രചരണ പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്നത്.ഷിലോങ്ങിലെത്തിയ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ചു. പാർലമെന്റിൽ നിരവധി ചോദ്യങ്ങൾ താൻ ഉന്നയിച്ചിട്ടും അദാനി ബന്ധത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുൽഗാന്ധി.
തൃണമൂൽ കോൺഗ്രസിനെതിരെയും രാഹുൽ വിമർശനം ഉന്നയിച്ചു. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. ഗോവയിൽ ബിജെപിയെ സഹായിച്ച് മടങ്ങിയ തൃണമൂൽ കോൺഗ്രസ് മേഘാലയയിലും ലക്ഷ്യമിടുന്നത് ബിജെപിയുടെ വിജയമാണെന്ന് കുറ്റപ്പെടുത്തി
ത്രിപുരയിൽ വിട്ടുനിന്ന കോൺഗ്രസ് ദേശീയ നേതൃത്വം ,പ്രചാരണം അവസാന ലാപ്പിൽ എത്തിനിൽക്കെയാണ് മേഘാലയിൽ എത്തുന്നത്.