രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി ശ്രമിക്കുന്നു; നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി
രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ ബാനർജി പറഞ്ഞു. മോദിയുടെ ഏറ്റവും വലിയ ടിആർപി രാഹുൽ ഗാന്ധിയാണ്. രാഹുലിനെ നായകനാക്കാനാണ് ബിജെപി ശ്രമിക്കുന്നത് പാർട്ടി യോഗത്തിൽ മമതാ ബാനർജി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി അധികാരത്തിൽ തുടരാൻ കാരണം രാഹുൽ ഗാന്ധിയാണ്.
കോണ്‍ഗ്രസാണ് ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. സിപിഐഎമ്മും, ബിജെപിയും ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരെ ഇളക്കിവിടുകയാണെന്നും മമതാ തുറന്നടിച്ചു. മുര്‍ഷിദാബാദിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
രാഹുലിനെ ഹീറോയാക്കാന്‍ ബിജെപി കഠിനാധ്വാനം നടത്തുകയാണ്. പാര്‍ട്ടിയുടെ ഇന്റേണല്‍ മീറ്റിംഗിലാണ് രാഹുലിനെതിരെ മമതാ തിരിഞ്ഞത്. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാര്‍ഗറ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മമത കുറ്റപ്പെടുത്തി.