നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കാൻ ശ്രമമെന്ന് മമതാ ബാനർജി; കാലിന് പരുക്കേറ്റു
നന്ദിഗ്രാമിൽ വെച്ച് തന്നെ ആക്രമിക്കാൻ ശ്രമം നടന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാല് പേരാണ് ആക്രമിക്കാൻ ശ്രമിച്ചത്. തന്റെ കാലിന് പരുക്കേറ്റതായും മമതാ ബാനർജി പറയുന്നു
ആക്രമണം നടന്ന സമയത്ത് സുരക്ഷാ ജീവനക്കാർ ഒപ്പമുണ്ടായിരുന്നില്ല. പത്രിക നൽകാനായാണ് നന്ദിഗ്രാമിൽ മമതാ ബാനർജി എത്തിയത്. പാർട്ടി നേതാക്കളുമായി കൂടിയാലോചനക്കായി പോകുന്നതിനിടെ വാഹനത്തിൽ കയറുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് മമതാ ബാനർജി പറയുന്നു
ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും മമത ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത പറഞ്ഞു. അതേസമയം നന്ദിഗ്രാമിലെത്തി മമത നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അറുന്നൂറോളം പോലീസുകാരുടെ സുരക്ഷയിലാണ് മമത നന്ദിഗ്രാമിലെത്തിയതെന്നും ബിജെപി ആരോപിച്ചു.