നായയെ അതിക്രൂരമായി പീഡിപ്പിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് ബിഹാർ പൊലീസ്
നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി യുവാവ്. ബിഹാറിലെ പാട്‌നയിലാണ് സംഭവം. മാർച്ച് എട്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ പൊലീസിന്റെ ശ്രദ്ധപതിയുന്നത്.
ഫുൽവാരി ഷരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം നടക്കുന്നത്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലാണ് അജ്ഞാതനായ യുവാവ് നായയെ പീഡിപ്പിക്കുന്നത് കൃത്യമായി കാണാം. സിസിടിവി ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഒരു എൻജിഒ ഫുൽവാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഐപിസി വകുപ്പ് പ്രകാരവും അനിമൽ ആക്ട് പ്രകാരവും യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.