തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.