കോയമ്പത്തൂരിലെ 15കാരിയുടെ കൊലപാതകം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കോയമ്പത്തൂരിൽ 15കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി മാലിന്യക്കൂമ്പയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുത്തുകുമാറാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തിൽ കയർ കുരുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു
രണ്ട് ദിവസമായി കാണാതായ കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയാിയരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന കുട്ടിയുടെ അമ്മയും ഇയാളും അടുപ്പത്തിലായിരുന്നു.
അമ്മ വീട്ടിലില്ലാത്ത സമയം എത്തിയ ഇയാൾ കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം ബലാത്സംഗം ചെയ്തു. തുടർന്ന് കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി തള്ളുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിൽ ഇയാൾ എത്തിയിരുന്നു. സംസ്‌കാരം നടക്കുന്ന സമയത്തും കരഞ്ഞുനിലവിളിച്ചാണ് ഇയാൾ ചടങ്ങുകളിൽ പങ്കെടുത്തത്.