പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട പന്തളത്ത് യുവതിയെ കുത്തിക്കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. അടൂർ ആനന്ദപള്ളി സ്വദേശി സുശീലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് ടാപ്പിംഗ് കത്തി കൊണ്ട് ഇയാൾ സുശീലയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ബുധനാഴ്ച പുലർച്ചെ ചാക്കിൽ കെട്ടി മൃതദേഹം കൂരമ്പാല ജംഗ്ഷനിൽ ഉപേക്ഷിച്ചു. ഇതിന് ശേഷം മധുസൂദനൻ ഒളിവിൽ പോകുകയും ചെയ്തു.
ഒളിവിൽ മധുസൂദനനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. രണ്ട് വർഷം മുമ്പാണ് സുശീല ളാഹ എസ്റ്റേറ്റിൽ വെച്ച് മധുസൂദനനെ പരിചയപ്പെടുന്നതും തുടർന്ന് വിവാഹിതരാകുന്നതും. പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് വിരമിച്ചപ്പോൾ സുശീലക്ക് ലഭിച്ച മൂന്ന് ലക്ഷം രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.