തെറ്റായ വഴി ഉപേക്ഷിക്കുന്നു; ഇനി പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കും: കൗൺസിലിംഗിൽ ആര്യൻ ഖാൻ
മുംബൈ: തെറ്റായ വഴി ഉപേക്ഷിക്കുകയാണെന്നും, ഇനി ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണെന്നും ഏറ്റു പറഞ്ഞ് ആര്യൻ ഖാൻ. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് ആര്യൻ ഖാന്റെ തീരുമാനം. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആര്യനുള്‍പ്പെടെ അറസ്റ്റിലായ ഏഴു പ്രതികള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിംഗില്‍ പങ്കെടുത്തിരുന്നു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിക്കിടെ കഴിഞ്ഞ രണ്ടിനാണ് ബോളിവുഡ് താരപുത്രന്‍ ആര്യന് ഖാൻ അറസ്റ്റിലായത്. ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയുകയാണ് താരപുത്രന്‍. ജയിലിൽ വച്ച് ആര്യൻ പൊട്ടിക്കരയുകയും മറ്റും ചെയ്തിരുന്നു.
അതേസമയം, ആര്യന്റെ അറസ്റ്റിൽ ഷാരൂഖ് ഖാന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനോ എന്തിന് പ്രാഥമിക കൃത്യങ്ങൾ ചെയ്യാനോ പോലും ആര്യന് കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.