പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേള വെട്ടിച്ചുരുക്കി
ഹരിദ്വാറിൽ നടന്നുവരുന്ന കുംഭമേള വെട്ടിച്ചുരുക്കി. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും ജുന അഖാഡ മേധാവി സ്വാമി അവധേശാനന്ദ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനക്ക് പിന്നാലെയാണ് മേള വെട്ടിച്ചുരുക്കുന്നത്
പതിനാല് ലക്ഷം പേരാണ് കുംഭമേളയുടെ രണ്ടാം ഷാഹി സ്‌നാനത്തിനെത്തിയത്. കുംഭമേള നടക്കുന്ന പ്രദേശം കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത്.