കൊവിഡ് സൂപ്പർ സ്‌പ്രെഡിന് സാധ്യത: കുംഭമേള വെട്ടിച്ചുരുക്കാൻ സംഘാടകരുടെ തീരുമാനം
കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡിനുളഅള സാധ്യത നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘടാകർ തീരുമാനിച്ചു. അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രിൽ 17ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിൽ അന്തിമ തീരുമാനമെടുക്കുക അഖാഢ പരിഷത്താണ്
ഹരിദ്വാറിലെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീർഥാടകരിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കുകയാണെന്നായിരുന്നു നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞത്. അഖാഢ പരിഷത്തിനോട് അന്തിമ തീരുമാനമെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഈ മാസം 30 വരെയാണ് കുംഭമേള നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മാത്രം മേഖലയിൽ 1700ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനാലാണ് മേളയുടെ ചടങ്ങുകൾ നാളത്തോടുകൂടി അവസാനിപ്പിക്കാൻ ധാരണയായിരിക്കുന്നത്.