Tuesday, January 7, 2025
National

പ്രതിഷേധം ഫലം കണ്ടു; പാ​ർ​ട്ടി അ​ധ്യ​ക്ഷനെ തിരഞ്ഞെടുക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: ​പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക് തെ​ര​​ഞ്ഞെ​ടു​പ്പി​​നൊ​രു​ങ്ങി കോ​ണ്‍​​ഗ്ര​സ്.ഡി​ജി​റ്റ​ല്‍ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സം​വി​ധാ​നം ത​യാ​റാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി. ഇ​തി​നു ഇ​ല​ക്‌ട്ര​ല്‍ കോ​ള​ജ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ എ​ല്ലാ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ ഡി​ജി​റ്റ​ല്‍ കാ​ര്‍​ഡ്​ ന​ല്‍​കും. ഇ​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ക്​ ​ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്.അ​നു​മ​തി​ ല​ഭി​ച്ചാ​ലു​ട​ന്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ​ അ​ധ്യ​ക്ഷ​ന്‍ മ​ധു​സൂ​ദ​ന്‍ മി​സ്​​ത്രി വ്യ​ക്​​ത​മാ​ക്കി.

2017 ല്‍ ​രാ​ഹു​ല്‍ ഗാ​ന്ധി എ​തി​രി​ല്ലാ​തെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്ക്​ തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴു​ള്ള അ​തേ ഇ​ല​ക്‌ട്ര​ല്‍ കോ​​ള​ജ്​ ത​ന്നെ​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. ര​ണ്ടു​ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നൊ​ഴി​കെ എ.​ഐ.​സി.​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം. കോ​ണ്‍​ഗ്ര​സി​ല്‍ സം​ഘ​ട​നാ ത​ല​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ അ​ടി​മു​ടി മാ​റ്റ​വും അ​ടി​യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പും ആ​വ​ശ്യ​പ്പെ​ട്ട്​ 23 നേ​താ​ക്ക​ള്‍ നേ​തൃ​ത്വ​ത്തി​ന്​ ക​ത്തെ​ഴു​തി​യി​രു​ന്നു. ​ബ്ലോ​ക്ക്​ ത​ലം മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ​വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *