എസ് എൻ സി ലാവ്‌ലിൻ കേസ് ഏപ്രിൽ 22ന് സുപ്രീം കോടതി പരിഗണിക്കും
എസ് എൻ സി ലാവ്‌ലിൻ കേസ് ഏപ്രിൽ 22ന് സുപ്രീം കോടതി പരിഗണിക്കും. ഇതേ ദിവസം തന്നെ വാദം കേൾക്കൽ ആരംഭിക്കാനും സാധ്യതയുണ്ട്. കേസ് ഇനി മാറ്റിവെക്കില്ലെന്ന് കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രിൽ ആറിനാണ് ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. എ ഫ്രാൻസിസിന്റെ അപേക്ഷയിലായിരുന്നു അന്ന് കേസ് മാറ്റിവെച്ചത്.