Thursday, January 2, 2025
National

വാരാണസിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; ഒരു മരണം, 3 പേർക്ക് പരുക്ക്

വാരണാസിയിലെ ജംഗം ബാരി മേഖലയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റ് മൂന്ന് താമസക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം.

രാവിലെയോടെ പ്രദേശത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. തൊട്ടു പിന്നാലെ ചിലരുടെ നിലവിളി ഉയർന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ വീടിന്റെ ചുമരും മേൽക്കൂരയും തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുക്കാരെയാണ് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും അയൽവാസികൾ പറഞ്ഞു.

രണ്ട് മുറികളുടെ മേൽക്കൂര തകർന്ന് നാല് പേർ മണ്ണിനടിയിലായി, സംഭവത്തിൽ ഒരു സ്ത്രീ മരിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയും അകത്ത് കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *