Tuesday, January 7, 2025
National

ലഖ്‌നൗവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്‌ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നഗരത്തിലെ ബി.കെ.ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുബൈർ (30) ആണ് മരിച്ചത്. സൽമാൻ (25), സെയ്ഫ് (17), സമർ (8 മാസം), ഷബ്നം (35), സക്കീറ (50) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കെജിഎംയു ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *