അഹമ്മദാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. അഹമ്മദാബാദ് അസ്ലാലിയ എന്ന പ്രദേശത്താണ് ദാരുണ സംഭവം. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. മധ്യപ്രദേശ് സ്വദേശികളാണിവർ.
ഗുരുതരമായി പരുക്കേറ്റ ഇവർ രണ്ട് ദിവസത്തിനിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയത്താണ് ഗ്യാസ് ചോർന്നത്. മണം പുറത്തേക്ക് വന്നതോടെ അയൽവാസി വിവരം അറിയിക്കാനായി ഇവരുടെ വാതിലിൽ മുട്ടി. വാതിൽ തുറക്കാനെത്തിയ ആൾ അകത്ത് ലൈറ്റ് ഓൺ ചെയ്തതോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.