സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു; ഒരാൾ മരിച്ചു
തമിഴ്‌നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ച് പേരെ രക്ഷപ്പെടുത്തി
വീട്ടിൽ ഭക്ഷണമുണ്ടാക്കി കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. കരിങ്കൽപെട്ടിയിലെ തെരുവിലാണ് സംഭവം. അപകടമുണ്ടായ വീടും തൊട്ടടുത്ത രണ്ട് വീടുകളുമാണ് തകർന്നത്