Saturday, October 19, 2024
National

ആരോപണങ്ങൾ അടിസ്ഥാനരഹിതം: പെഗാസസ് വിവാദം തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

 

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും ചില നിക്ഷിപ്ത താത്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു.

രണ്ട് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ കേന്ദ്രം തള്ളുന്നു. വിഷയത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ഉള്ളത്

പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും കേന്ദ്രം അറിയിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.