പെഗാസസ്: ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ
പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിക്ക് വേണമെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കാമെന്നും കേന്ദ്രം പറഞ്ഞു
എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതിലൂടെ ലഭിച്ചത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിൽ ഏത് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. വിദഗ്ധ സമിതിയെന്ന നിർദേശം പക്ഷേ ഹർജിക്കാർ നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ വ്യക്തിപരമായ വിവരം എന്തെങ്കിലും ചോർത്തപ്പെട്ടോ എന്ന ഏതൊരു വ്യക്തിയുടെയും ആശങ്ക പരിഹരിക്കാൻ തയ്യാറാണെന്ന് കേന്ദ്രം പറഞ്ഞു.