ദേശീയപാത ടാറിംഗ് വിവാദം: വിജിലൻസ് അന്വേഷണം ആവശ്യമില്ല, ആരിഫിനെ തള്ളി മന്ത്രി സജി ചെറിയാൻ
ദേശീയപാത ടാറിംഗ് വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട എഎം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാൻ. റോഡ് നിർമാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആരിഫിന് വിഷയത്തിൽ പോരായ്മ ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു
ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടുമുയർത്തിയതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.