അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും; ഡൽഹി വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് അഫ്ഗാനി യുവതി
അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ ഡൽഹിയിലേക്ക് എത്തിയ അഫ്ഗാൻ വനിത പ്രതികരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലം, എനിക്ക് പേടിയാകുന്നു എന്നായിരുന്നു അഫ്ഗാനി യുവതി കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഞായറാഴ്ച രാത്രി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഡൽഹിയിലെത്തിയത്. എന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളെയും കൊല്ലും. ഞങ്ങളുടെ സ്ത്രീകൾക്ക് ഒരവകാശവും ഇനിയാ രാജ്യത്തുണ്ടാകില്ലെന്നും ഇവർ പറഞ്ഞു.