Tuesday, January 7, 2025
National

പെഗാസസ് ഫോൺ ചോർത്തൽ: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പെഗാസസ് ഏതെങ്കിലും സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നു

പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്. നേരത്തെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *