ഗോൾവാൾക്കറെ അധിക്ഷേപിച്ചു, ദിഗ് വിജയ് സിംഗിനെതിരെ വാരാണസി കോടതിയിൽ പരാതി
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗിനെതിരെ എംപി-എംഎൽഎ കോടതിയിൽ പരാതി. മുൻ ആർഎസ്എസ് മേധാവി എം.എസ് ഗോൾവാൾക്കറെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ബിജെപിയുടെ കാശി മേഖല ലീഗൽ സെൽ കൺവീനർ കൂടിയായ അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠിയാണ് പരാതി നൽകിയത്.
മുൻ ആർഎസ്എസ് സർസംഘചാലക് മാധവ് സദാശിവരാവു ഗോൾവാൾക്കറിനെതിരെ വ്യാജ ഫോട്ടോകളും തെറ്റായ വസ്തുതകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. സാമൂഹിക വിദ്വേഷം സൃഷ്ടിച്ച് സംഘത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.