Saturday, January 4, 2025
National

ഡൽഹി കോടതിയിൽ വനിതാ സഹപ്രവർത്തകയുടെ മുഖത്തടിച്ച് അഭിഭാഷകൻ

വനിതാ സഹപ്രവർത്തകയുടെ മുഖത്തടിച്ച് പുരുഷ അഭിഭാഷകൻ. ഡൽഹിയിലെ രോഹിണി കോടതി വളപ്പിലാണ് സംഭവം. അഭിഭാഷകൻ സഹപ്രവർത്തകയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഐഎഎൻഎസ് വി റിപ്പോർട്ട് ചെയ്തതനുസരിച്ച് വ്യാഴാഴ്ചയാണ് സംഭവം. നേഹ ഗുപ്ത എന്ന വനിതാ അഭിഭാഷകയ്ക്കാണ് മർദ്ദനമേറ്റത്. സഹപ്രവർത്തകനായ വിഷ്ണു കുമാർ ശർമ്മയ്‌ക്കെതിരെ നേഹ പൊലീസിൽ നൽകിയിട്ടുണ്ട്. മെയ് 18 ന് രോഹിണി കോടതിയിലെ 113-ാം നമ്പർ കോടതിക്ക് മുന്നിൽ നിൽക്കുമ്പോൾ ശർമ്മ തൻ്റെ അരികിലെത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ഗുപ്ത പരാതിയിൽ പറയുന്നു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുരുഷ അഭിഭാഷകൻ തന്നെ ഒന്നിലധികം തവണ മുഖത്തടിച്ചതായി പരാതിയിൽ ആരോപിക്കുന്നുണ്ട്. മുഖമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റതായി ഗുപ്ത പറയുന്നു. ഗുപ്തയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *