കുട്ടികളിലെ വാക്‌സിനേഷൻ: തിടുക്കം വേണ്ട, മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി
കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുത്. 12 മുതൽ 17 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം
മതിയായ പഠനത്തിന് ശേഷം മാത്രമേ കുട്ടികളിലെ വാക്‌സിനേഷൻ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് പരിഗണിക്കാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഹർജി സെപ്റ്റംബർ ആറിന് വീണ്ടും പരിഗണിക്കും
- കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ അത് കുട്ടികളെയാകും ബാധിക്കുകയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്.