Wednesday, January 8, 2025
Kerala

ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

 

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ സംവിധാനം സജ്ജമാണ്. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓൺലൈൻ വിപണനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ കർഷകരുടെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തുമെന്നും റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലമായതുകൊണ്ട് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വിൽപനയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തുക. നിയമസഭാമണ്ഡല അടിസ്ഥാനത്തിലുള്ള ഓണച്ചന്തകൾക്ക് പുറമെ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്കും ഓണച്ചന്തകൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *