Wednesday, January 8, 2025
National

വാക്‌സിനേഷൻ ഡിസംബറോടെ രാജ്യത്ത് പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

 

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ഡിസംബറോടെ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ. ഇതുവരെ മൂന്ന് ശതമാനം വാക്‌സിനേഷൻ മാത്രമേ പൂർത്തിയായിട്ടുള്ളുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

വാക്‌സിനേഷൻ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കിൽ അദ്ദേഹം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിൻ വിതരണത്തിൽ ശ്രദ്ധിക്കട്ടെ. ആ സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ അവതാളത്തിലാണ്. മെയ് ഒന്ന് മുതൽ 18-44 പ്രായപരിധിയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ള വാക്‌സിൻ അവർ സ്വീകരിച്ചിട്ടുപോലുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികൾക്കെതിരായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ടൂൾ കിറ്റ് പ്രചാരണമാണ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ കാണുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. ടൂൾ കിറ്റ് ഉണ്ടാക്കിയത് താങ്കൾ തന്നെയാണെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *