മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.84 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകും.
ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 കോടിയിലധികം വാക്‌സിൻ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായത് അടക്കം മെയ് 14 വരെ 18,43,67,772 ഡോസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.