Monday, January 6, 2025
National

സംസ്ഥാനങ്ങളുടെ പക്കൽ ഒരു കോടിയിലധികം കൊവിഡ് വാക്‌സിനുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർ

 

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്രം അറിയിച്ചു

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 16.33 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15.33 കോടി ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. വാക്‌സിൻ സ്റ്റോക്കില്ലാത്തതിനാൽ മിക്ക സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ അവതാളത്തിലായിരിക്കുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *