സംസ്ഥാനത്തേക്ക് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കൂടിയെത്തി; ക്ഷാമത്തിന് താത്കാലിക പരിഹാരം
സംസ്ഥാനത്ത് കൂടതൽ കൊവിഡ് വാക്‌സിനെത്തി. കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ഇതോടെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി
ഇന്നലെ എത്തിയ വാക്‌സിൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് കൈമാറും. കൊവിഡ് വാക്‌സിൻ സംസ്ഥാനത്തിന് നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 18 വയസ്സ് മുതലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു