സംസ്ഥാനത്തേക്ക് ഇന്ന് നാല് ലക്ഷം കൊവിഡ് വാക്‌സിനുകൾ കൂടിയെത്തും
സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം കൊവിഡ് വാക്‌സിനുകൾ കൂടിയെത്തും. 4,06,500 ഡോസ് വാക്‌സിനുകളാണ് ഇന്നെത്തുന്നത്. കൊവിഷീൽഡ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്
ഇന്ന് 611 കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളാണ് എത്തിക്കുന്നത്. വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നതിനായി കൊവിഡ് മുൻനിര പോരാളികൾക്ക് സ്‌പെഷ്യൽ ഡ്രൈവ് വഴി വാക്‌സിനുകൾ നൽകും.
കേന്ദ്രത്തിന്റെ മാർഗനിർദേശം വരുന്നതനുസരിച്ച് 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. 300ഓളം സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കി വരുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.