Tuesday, April 15, 2025
Kerala

തന്റെ മണ്ഡലത്തിൽ 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായി; കടുത്ത പരാമർശങ്ങളുമായി പിസി ജോർജ്

 

ലൗ ജിഹാദ് ആരോപണത്തിൽ കൂടുതൽ കടുത്ത പരാമർശങ്ങളുമായി പി സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പി സി ജോർജ് അവകാശപ്പെടുന്നു. മാതൃഭൂമിയോടാണ് പി സി ജോർജിന്റെ പ്രതികരണം

ഈരാറ്റുപേട്ടയിൽ മാത്രം കണക്കു നോക്കിയപ്പോൾ മനസ്സിലായതാണ് ഇക്കാര്യം. ഇതിൽ 12 പേർ ഹിന്ദു പെൺകുട്ടികളാണ്. ബാക്കി 35 പേർ ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളാണ്. ഒന്നര മാസം മുമ്പ് തിക്കോയിൽ നിന്ന് ഒരു പെൺകുട്ടി പോയി. പ്രാർഥിച്ചു കൊണ്ടിരുന്ന കൊന്തയുമായാണ് മോട്ടോർ സൈക്കിളിൽ കയറി പോയത്. പെൺകുട്ടികളെ എങ്ങനെ മുസ്ലീമാക്കുന്നു, പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല

മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ്. ലൗ ജിഹാദ് എന്നൊരു വാക്ക് ഡിക്ഷണറിയിലില്ല. നിയമവ്യവസ്ഥയിൽ എവിടെയും പറഞ്ഞിട്ടില്ല. അതിനാൽ സുപ്രീം കോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. എനിക്ക് ബോധ്യമുണ്ട് ലൗ ജിഹാദുണ്ടെന്ന്. അതുകൊണ്ടാണ് പറയുന്നതെന്നും പി സി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *