ചുഴലിക്കാറ്റ്; അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനം മാറ്റിവെച്ചതായി സംസ്ഥാന ബിജെപി നേതാവ് സഞ്ജയ് ബന്ദി അറിയിച്ചു. പടിഞ്ഞാറൻ തീരത്ത് ചുഴലിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ ഷായുടെ സന്ദർശനം മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഖമ്മമിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാനായിരുന്നു ഷാ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുടെ മഹാ ജനസമ്പർക്ക അഭിയാന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കുന്നത്.
ആര്‍ആര്‍ആര്‍, ബാഹുബലി ചിത്രങ്ങളുടെ സംവിധായകന്‍ എസ്എസ് രാജമൗലിയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ‘രാജമൗലിയുമായും സംസ്ഥാനത്തെ മറ്റ് ചില പ്രമുഖ വ്യക്തികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ബിജെപിയുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘മഹാ ജന്‍സമ്പര്‍ക്ക് അഭിയാന്റെ’ ഭാഗമാണ് അദ്ദേഹത്തിന്റെ തെലങ്കാന സന്ദര്‍ശനം’ തെലങ്കാന ബിജെപി വക്താവ് എന്‍ വി സുഭാഷിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം മേയില്‍ ഷാ ‘ആര്‍ആര്‍ആര്‍’ താരം ജൂനിയര്‍ എന്‍ടിആറിനെ കണ്ടിരുന്നു. അതുപോലെ ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം നടന്‍ രാം ചരണിനെയും അദ്ദേഹത്തിന്റെ പിതാവ് ചിരഞ്ജീവിയെയും കണ്ടിരുന്നു.