മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല; അമിത് ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ് സംഘർഷം
മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ് സംഘർഷം. കർശനമായ ജാഗ്രത പാലിക്കാൻ സൈന്യത്തിനും അർധ സൈന്യ വിഭാഗത്തിനും നിർദേശം നൽകി. സംഘർഷം അവസാനിക്കാതെ കർഫ്യൂയിൽ അയവ് നൽകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മണിപ്പൂരിലെ സമാധാന ചർച്ചകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരും. തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് എത്തിയിട്ടും മണിപ്പൂരിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ആവർത്തിക്കുകയാണ്.ത്രിദിന സന്ദർശനത്തിനായി മണിപ്പൂരിൽ എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ മണിപ്പൂർ മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.