Saturday, April 19, 2025
National

മണിപ്പൂർ പുതുതായി രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം ഇന്ന്

മണിപ്പൂർ പുതുതായി രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം ഇന്ന്. രാജ്‌ഭവനിൽ ആണ് യോഗം ചേരുക. മെയ്‌ മൂന്നിന്‌ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക്‌ ജീവൻ നഷ്ടമായി. നൂറുകണക്കിനുപേർക്ക്‌ പരുക്കേറ്റു. അരലക്ഷത്തോളംപേർ അഭയാർഥികളായി. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും സംഘർഷം തുടരുകയാണ്.

കഴിഞ്ഞ ദിവസ്സം ഉണ്ടായ വെടിവയ്പ്പിൽ മരണമടഞ്ഞവരുടെ എണ്ണം 11 ആയ്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി മാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈ ഡൻ അടക്കമുള്ളവർ സംഘർഷ മേഖലകൾ ഇന്നലെ സന്ദർശിച്ചു. മണിപ്പൂരിൽ സംസ്ഥാന സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് എം.പിമാർ കുറ്റപ്പെടുത്തി.

അക്രമികൾ സമ്പൂർണ്ണമായി തകർത്ത ഇംഫാലിലെ സെന്റ് പോൾസ് ദേവാലയം, പാസ്റ്ററൽ സെന്റർ ക്യാമ്പസ്, ഇംഫാൽ നഗരത്തിൽ പൂർ പൂർണമായും അക്രമികൾ അഗ്നിക്കിരയാക്കിയ വൈഫൈ വെങ് തെരുവും കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ ലംഘിച്ച് അതിക്രമിച്ച് കയറി തകർക്കാൻ ശ്രമിച്ച സെന്റ്.ജോസഫ് സ് ഹയർ സെക്കന്ററി സ്കൂൾ എന്നീ മേഖലകൾ ഡീൻ കുര്യാക്കോസ്, ഹൈബി ഈ ഡനും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *