Monday, January 6, 2025
National

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 339 ആണ്. വ്യാഴാഴ്ച എക്യുഐ 314 ആയിരുന്നു. ഇത് ‘വളരെ മോശം’ എക്യുഐയിലാണ് ഉള്‍പ്പെടുന്നത്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആനന്ദ് വിഹാറില്‍ 424ഉം വിമാനത്താവളത്തില്‍ 328ഉം രേഖപ്പെടുത്തി. ഐടിഒ 400, ആര്‍ കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നഗരം രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *