സ്വാതന്ത്ര്യ ദിനാഘോഷം: പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ
ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും.
പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ ബിഎസ്എഫ് സൈനികർക്ക് പാക് റേഞ്ചേഴ്സ് മധുരം നൽകി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരുരാജ്യങ്ങളുടെയും സൈനികർ രാജ്യാന്തര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.
അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാൻ ഇസ്രായേലും. ഇന്ത്യയിലെ ഇസ്രായേൽ എംബസിയിൽ ദേശീയ പതാക ഉയർത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇസ്രായേൽ എംബസിയാണ് ദേശീയ പതാക ഉയർത്തിയ ചിത്രം പുറത്തുവിട്ടത്.