അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; 8 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകൾ ഉള്ളതായും എൻഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തത്. നാല് നാട്ടുകാരും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും വിവരമുണ്ട്
പാക്കിസ്ഥാൻ ആർമി ബങ്കറുകൾ, ഇന്ധന ടാങ്കുകൾ, ലോഞ്ച് പാഡുകൾ എന്നിവ ഇന്ത്യൻ സേന തകർത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്