Monday, January 6, 2025
NationalTop News

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. സ്വയംപ്യാപ്ത ഇന്ത്യ വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാമന്ത്രി പറഞ്ഞു

കൊവിഡിനെതിരെ പോരാടുന്നവർക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാർഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് അർഹമായ സഹായം ലഭിക്കും.

അതിർത്തിയിലെ കടന്നാക്രമണത്തെയും പ്രധാനമന്ത്രി വിമർശിച്ചു. ചൈനയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ഇന്ത്യ വെട്ടിപ്പിടിക്കൽ നയത്തെ എന്നും എതിർത്തിട്ടുണ്ടെന്നും മോദി പറഞ്ഞു. നേരത്തെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *